പ്രമുഖർ

മട്ടന്നൂരിന്റെ ഹെഡ്മാസ്റ്റർ

ശ്രീ എം.കെ.ബാലകൃഷ്ണൻ നമ്പ്യാർ

(പ്രൊഫ:ടി.വി.കെ.കുറുപ്പ്)


മട്ടന്നൂർ ഹൈ സ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ എം.കെ.ബാലകൃഷ്ണൻ നമ്പ്യാർ 2005 നവംബർ 1ആം തീയ്യതി അന്തരിച്ചു.

1954-ൽ ആയിരുന്നു മട്ടന്നൂർ ഹൈ സ്ക്കൂളിന്റെ ആരംഭം. മട്ടന്നൂർ പോലുള്ള ഒരു ഉൾനാടൻ പ്രദേശത്ത് ഹൈസ്ക്കൂൾ സ്ഥാപിക്കുക എന്നത് ഒരു വെല്ലുവിളിതന്നെ ആയിരുന്നു.മദ്രാസ് സംസ്ഥാന  സർക്കാറിന്റെ നിബന്ധങ്കൾ വളരെ കർക്കശങ്ങളും അതുകൊണ്ടുതന്നെ നിർവെറ്റാൻ വളരെ പ്രയാസകരവുമായിരുന്നു. ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുന്നസമയത്ത് ബാലകൃഷ്ണൻ നമ്പിയാർ കൂടാളി ഹൈ സ്കൂളിന്റെ  ഹെഡ്മാസ്റ്ററായിരുന്നു.അതുപേക്ഷിച്ച് ജീവിക്കുമോ എന്നുപോലും എന്നുപോലും ന്നുപോലും ഉറപ്പില്ലാത്ത മട്ടന്നൂർ ഹൈ സ്കൂളിന്റെ ഭരണഭാരം ഏറ്റെടുത്തത് വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചങ്കൂറ്റം കൊണ്ടുമാത്രമയിരുന്നു.

മട്ടന്നൂരങ്ങാടിയിലെ ഒരു വാടക ക്കെട്ടിടത്തിലാരംഭിച്ച ഹൈസ്കൂൾ അധികം കഴിയുന്നതിനുമുൻപ് സ്വന്തമായ ഒരു താല്ക്കാലികക്കെട്ടിടത്തിലേക്കുമാറ്റി.അംഗീകാരം റദ്ദാക്കപ്പെടുമെന്ന്ഭീഷണിയെത്തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിലാൺ സ്കൂളിന്റെ പ്രധാനകെട്ടിടത്തിന്റെ പണിപൂർത്തിയാക്കിയത്.ആ വർഷം വന്ന എസ്.എസ്.എൽ.സി.ബച്ച് തിളക്കമാർന്ന് വിജയത്തോറ്റെ ആയിരുന്നു.ബാലകൃഷ്ണൻ മാസ്റ്ററുടെ കഴിവിന്റെ നിദർശനങ്ങളായിരുന്നു.ഇവയെല്ലാം.ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അദ്ദേഹം അപ്പേട്ടനായിജുന്നു. മട്ടന്നൂരുകാർക്കെല്ലാം ഹെഡ്മാസ്റ്ററും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ